സ്ഥാപന ചരിത്രം

 18-ാം നൂറ്റാണ്ടിലെ വടക്കുംകൂര്‍രാജവംശത്തിലെ അധീനതയിലായിരുന്നു ഈ പ്രദേശം സ്വാതന്ത്രാനന്തരം ഇവിടവും സര്‍ക്കാറിന്‍റെ ഭാഗമായി 1953ല്‍ അന്തീനാട്, പയപ്പാര്‍, പോണാട്, നെച്ചിപ്പുഴൂര്‍, ഇടനാട്, കുടക്കച്ചിറ, വലവൂര്‍ എന്നീ 7 കരകള്‍കൂടിച്ചേർന്ന് ഗ്രാമപഞ്ചായത്തിന് രൂപം നല്‍കി. ളാലം, വള്ളിച്ചിറ വില്ലേജുകളില്‍ ഉള്‍പ്പെട്ടതാണ് ടി പഞ്ചായത്ത്. ഇതില്‍ ഇടനാട് കുടക്കച്ചിറ, വലവൂര്‍, അന്തീനാട് എന്നിവ ളാലം വില്ലേജാണ്. പണ്ട് പോണാട് കരയില്‍ കരൂര്‍ എന്നൊരു കുടുംബക്കാര്‍ താമസിച്ചിരുന്നു. ഇവരുടെ പുരയിടത്തിന് കരൂര്‍കര എന്ന് പേര് , പിന്നീട് ഈ പുരയിടത്തില്‍ സ്ഥാപിച്ച പള്ളിയ്ക്കും, സ്കൂളിനും, കരൂര്‍ എന്ന് ചേര്‍ത്ത് ആളുകള്‍ പറഞ്ഞു തുടങ്ങി. ഇവിടെ താമസിച്ചിരുന്നവരുടെ ശ്രമഫലമായി ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുകയും ചെയ്തതോടെ പഞ്ചായത്തിന് കരൂര്‍ എന്ന് പേരുണ്ടായി.

 ഈ പഞ്ചായത്തിനോട് കൂട്ടിചേര്‍ത്ത കരകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അറിയപ്പെടുന്ന നാടിന്‍റെ അതിര് എന്ന അര്‍ത്ഥത്തില്‍ അതിലൊരു കര അന്തീനാട് എന്ന് അറിയപ്പെട്ടു. സാമുദായിക സമ്മര്‍ദ്ദം കൊണ്ട് ബ്രാമണര്‍ ഒഴിഞ്ഞുപോയ കരയാണ് പോണാട് എന്ന് പറയപ്പെടുന്നു. വഴിയാത്രക്കാര്‍ക്ക് കുടിവെള്ളം (സംഭാരം) സമൃദ്ധമായി നല്‍കിയ സ്ഥലത്തെ വെള്ളപ്പുര എന്ന് വിളിക്കുന്നു.നാടുവാഴികളായിരുന്ന വള്ളിയില്‍ കൈമളുമാരുടെ തറവാട്ടുകുളം സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന് വള്ളിച്ചിറ എന്ന്അറിയപ്പെട്ടു. കൊല്ലിച്ചിറ ക്ഷേത്ര ഭരണാതികാരികളായിരുന്ന പുല്ലംപ്ലാവില്‍ കൈമള്‍ മാരുടെ രണ്ട് തായ്വഴികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി അതില്‍ ഒരു വിഭാഗം ആലുവായിക്കടുത്തുള്ള തുരുവാലൂര്‍ എന്ന സ്ഥലത്തേയ്ക്ക് പോയി. അവിടെ ശിവനെ പൂജിച്ച് ആവാഹിച്ച് തിരികെ വന്ന് അമ്പലത്തില്‍ പ്രതിഷ്ട നടത്തിയത് കൊണ്ട് ആ പ്രദേശത്തെ തിരുവാലൂര്‍ എന്ന് വിളിച്ചു ഇത് ലോപിച്ച് പിന്നീട് വലവൂര്‍ ആയി . മഴക്കാലത്ത് കിഴക്കന്‍ മലകളില്‍ നിന്നും ഒഴുകിവന്ന കുടുക്കകള്‍ തങ്ങി നിന്ന പ്രദേശത്തിന്‍റെ പേര് പിന്നീട് കുടക്കച്ചിറ എന്നായി. ഈ പ്രദേശത്തിന് പുരാതനമായ ഒരു സാംസ്കാരിക പാരമ്പര്യമുണ്ട്. ഇവിടുത്തെ ക്ഷേത്രങ്ങള്‍ക്ക് ഏതാണ്ട് 1000ത്തോളം വര്‍ഷത്തെ പഴക്കമുണ്ട്. അതിവിചുലമായി ഉത്സവങ്ങള്‍ ക്ഷേത്രങ്ങള്‍ ആചരിച്ചിരുന്നു. ക്രിസ്തുമതത്തിന്‍റെ വ്യാപനത്തോടെ ക്രിസ്ത്യാനികളുംഇവിടെ വസിച്ചു വന്നു. ഏതാണ് 400 വര്‍ഷത്തോളം പഴക്കമുള്ള പൈങ്ങുളംപള്ളിയാണ് ആദ്യത്തേത്.പിന്നീട് മറ്റുപള്ളികളും സ്ഥാപിക്കപ്പെട്ടു.

  മതമൈത്രിയുടേയും പരസ്പര സഹകരണത്തിന്‍റേയും ഒരു സംസ്കാരം പണ്ടു മുതലേ ഇവിടെ നിലനിന്നിരുന്നു. സ്വാതന്ത്ര്യ സമരത്തോട് അനുബന്ധിച്ച് സ്റ്റേറ്റ്കോണ്‍ഗ്രസ്സിന്‍റെ പ്രവര്‍ത്തനം ഇവിടെ സജ്ജീവമായിരുന്നു. കടമ്പുകാട്ടില്‍ കുട്ടപ്പന്‍, ചാക്കോച്ചന്‍ڔ കാടന്‍കാവില്‍ , കെ.റ്റി. തോമസ് മൈലാടൂര്‍,ڔ ജോസഫ കുഴികുളം, ജോസഫ് ചെമ്പോച്ചോട്ടില്‍, സി.എ.ചാക്കോ മാക്കില്‍ തടത്തില്‍, അഗസ്റ്റി, ഒഴുകയില്‍ കുഞ്ഞ് എന്നിവരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. നവോത്ഥാന പ്രസ്ഥാനത്തിന്‍റെ സ്വാധീനവും ഇവിടെ ദൃശ്യമാണ്. നെച്ചിപ്പുഴൂര്‍ ചിറക്കരക്കാവ് ക്ഷേത്രം ഹരിജനങ്ങള്‍ക്ക്ആരാധനയ്ക്ക് വേണ്ടി തുറന്ന് കൊടുത്ത് മാതൃകകാട്ടിയത് തുണ്ടത്തില്‍ ഇല്ലത്തെ നാരായണന്‍ നമ്പൂതിരി ആയിരുന്നു. തുടര്‍ന്ന് മറ്റു ക്ഷേത്രങ്ങളും ഈ മാതൃക പിന്‍തുടര്‍ന്നു.  

 ഔപചാരിക വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ചത് 1910 ല്‍ ആയിരുന്നു. ആദ്യ സംരംഭം എന്ന നിലയില്‍ അന്തീനാട്ടില്‍ ഒരു വെര്‍ണ്ണാകുലര്‍ സ്കൂള്‍ സ്ഥാപിച്ചു. പിന്നീട് 1916 ല്‍ വലവൂര്‍ കുടക്കച്ചിറ, വള്ളിച്ചിറ, പ്രിവിത്താനം ഇടനാട് എന്നിവിടങ്ങളില്‍ പ്രൈമിറ സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു. 1946 ല്‍ പ്രവിത്താനം സെന്‍റ് മൈക്കിള്‍സ് സ്കൂളും 1954 ല്‍ ഇടനാട് എന്‍.വി.എന്‍.എസ്.എസ്. സ്കൂളും 1981 ല്‍ കുടക്കച്ചിറ സെന്‍റ്  ജോസഫ് സ്കൂളും സ്ഥാപിതമായി  കാര്‍ഷിക വിളകളായിരുന്ന ചുക്ക്, കുരുമുളക്, മഞ്ഞള്‍, കൊപ്ര എന്നിവ തലചുമടായും കാളവണ്ടിയിലും പാലാ ചേര്‍പ്പുങ്കല്‍ കടവുകളിലെത്തിച്ച് ആലപ്പുഴയുമായി വ്യാപാരബന്ധം നടത്തിയിരുന്നു. പ്രമുഖ വ്യാപാരി ഉണ്ണിക്കുന്നേല്‍ പോത്തന്‍ വര്‍ക്കി ആലപ്പുഴയിലും പാലക്കാട്ടിലുംചരക്കുകള്‍ എത്തിച്ച് വിപണനം ചെയ്തിരുന്നു. ഹൈന്ദവ കുടുംബങ്ങളില്‍ കഥകളിയും പുരാതന ക്രിസ്ത്യന്‍ വീടുകളില്‍ വിവാഹം പോലുള്ള ആഘോഷ വേളയില്‍ ചവിട്ടു നാടകങ്ങളും അവതരിപ്പിക്കപ്പെട്ടിരുന്നു. പ്രാചീന കാലത്ത് കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍  ഈ  നാട്  മുന്‍പന്തിയിലായിരുന്നു.  ഇടനാട്ടില്‍  പ്രവര്‍ത്തിച്ചിരുന്ന രാമകൃഷ്ണാശ്രമത്തില്‍ ഗുരുകുല രീതിയില്‍ ഹരിജന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വിദ്യാഭ്യാസം നല്‍കിയിരുന്നു. നെച്ചിപ്പുഴൂരില്‍ ഇന്നും നിലനില്‍ക്കുന്ന ഏതാണ്ട് 1 ഏക്കറോളം വിസ്തീര്‍ണ്ണമുള്ള കാടിനോട്  ചേര്‍ന്ന് നിലനില്‍ക്കുന്ന  പ്രാചീനമായ ക്ഷേത്രത്തില്‍ڔ കീഴാളസംസ്കാരം നിലനിന്നിരുന്നു. ഇവിടുത്തെ ആചാര രീതികള്‍ തികച്ചും പ്രാചീനമായിത്തന്നെ ആചരിച്ചു വരുന്നു.