ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കോട്ടയം ജില്ലയുടെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കരൂര്‍ ഗ്രാമപഞ്ചായത്ത് ഭൂമിശാസ്ത്രപരമായ ഇടനാട് മേഖലയിലുൾപ്പെട്ടതാണ്. ചെറുതും വലുതുമായ കുന്നുകളും അവയുടെ ചെരിവോരങ്ങളും താഴ്വാരങ്ങളിലൂടെ ഒഴുകുന്ന തോടുകളും കൊച്ചരുവികളും അവയുടെ തീരത്തു കാണുന്ന വയലുകളും ഇളപൊഴുത്മലയിലുള്ള വനസമ്പത്തും ഉൾപ്പെട്ട ഒരു പ്രകൃതിയാണ് നമ്മുടെ പഞ്ചായത്തിനുള്ളത്. സമതല പ്രദേശങ്ങൾ തീരെക്കുറവാണ് എന്നതാണ് നമ്മുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത.
കൂടുതൽ വായിക്കുക