പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

പ്രിൻസ് അഗസ്റ്റിൻ

പ്രസിഡൻ്റ്

സീന ജോൺ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പയസ് മാണി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജീവ് സി. ആർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വത്സമ്മ തങ്കച്ചൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സറീന അബ്ദുൾ അസീസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കരൂർ ഗ്രാമപഞ്ചായത്ത്

പോണാട് കരൂർ പി. ഒ , പിന്‍ - 686574    Phone : 04822212514

രൂപീകൃതമായ വർഷം - 20-09-1951

ആസ്ഥാനം - പോണാട്

വിസ്തീർണ്ണം - 36.84 ച.  കി.മീ

വാർഡുകൾ - 17 എണ്ണം

ആകെ ജനസംഖ്യ - 22,026 (2011 ലെ സെന്‍സസ്)

ജില്ല - കോട്ടയം

താലൂക്ക് - മീനച്ചിൽ

ബ്ലോക്ക് - ളാലം

ഉൾപ്പെടുന്ന വില്ലേജുകൾ - ളാലം , വള്ളിച്ചിറ

അസംബ്ലി നിയോജക മണ്ഡലം - പാലാ

പാർലമെന്‍റ് നിയോജകമണ്ഡലം - കോട്ടയം

അതിരുകൾ

വടക്ക് - ഉഴവൂർ , രാമപുരം , കടനാട് ഗ്രാമ പഞ്ചായത്തുകൾ

തെക്ക് - മുത്തോലി ഗ്രാമ പഞ്ചായത്ത് , പാലാ മുന്‍സിപ്പാലിറ്റി

കിഴക്ക് - ഭരണങ്ങാനം , കടനാട് ഗ്രാമ പഞ്ചായത്തുകൾ

പടിഞ്ഞാറ് - മരങ്ങാട്ടുപള്ളി ഗ്രാമ പഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോട്ടയം ജില്ലയുടെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കരൂര്‍ ഗ്രാമപഞ്ചായത്ത് ഭൂമിശാസ്ത്രപരമായ ഇടനാട്ڈ മേഖലയില്പെ്ട്ടതാണ്. ചെറുതും വലുതുമായകുന്നുകളും അവയുടെ ചെരിവോരങ്ങളും താഴ്വാരങ്ങളിലൂടെ ഒഴുകുന്ന തോടുകളും കൊച്ചരുവികളും അവയുടെതീരത്തുകാണുന്ന വയലുകളും ഇളപൊഴുത്മലയിലുള്ള വനസമ്പത്തും ഉള്പ്പൊട്ട ഒരു പ്രകൃതിയാണ് നമ്മുടെ പഞ്ചായത്തിനുള്ളത്. സമതല പ്രദേശങ്ങള്തീകരെക്കുറവാണ് എന്നതാണ് നമ്മുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത.

കൂടുതൽ വായിക്കുക